വടക്കെ വയനാടിനെ രാഷ്ട്രിയ പാര്‍ട്ടികള്‍ അവഗണിക്കുന്നെന്ന്
മാനന്തവാടി: വടക്കേ വയനാടിനെ കാലാകാലങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുകയാണെന്ന് വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വയനാട് ജില്ലാ ആസ്ഥാനം മാനന്തവാടിയില്‍ നിന്ന് മാറ്റിയപ്പോള്‍ തുടങ്ങിയതാണ് വടക്കേവയനാടിനോടുള്ള അവഗണന. 2008 ജൂണ്‍ 20ന് ബാവലി മൈസൂരു-റോഡില്‍ രാത്രിയാത്ര നിരോധനം എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പല സന്നദ്ധ സംഘടനകളും കര്‍ണാടക സര്‍ക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ഇടപെടുക പോലും ചെയ്തിരുന്നില്ല.
മൈസൂരു- മാനന്തവാടി കല്‍പ്പറ്റ, സോമവാര്‍പേട്ട മാനന്തവാടി എന്നീ റോഡുകള്‍ നാഷനല്‍ ഹൈവേ ആയി ഉയര്‍ത്തി മൈസൂര്‍ റോഡില്‍ ബാവലി മുതല്‍ മൈസൂരു വരെയുള്ള റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേരളം ഇത് വരെ ഈ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
മാനന്തവാടിയുടെ വികസനത്തിന് ഉതകുന്ന ചുരമില്ലാ റോഡായ പൂഴിതോട് റോഡിനോടുള്ള അവഗണനയും തുടരുകയാണ്. തലശേരി മൈസൂര്‍, വടകര മൈസൂര്‍ തുടങ്ങിയ റെയില്‍വേ ലൈനുകള്‍ക്ക് വേണ്ടിയുള്ള വര്‍ഷാങ്ങളായുള്ള ആവശ്യവും കാലാകാലങ്ങളായി നിരാകരിക്കപ്പെടുകയാണെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബെസി പാറക്കല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, കെ.എം ഷിനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."