HOME
DETAILS
MAL
റേറ്റിങ് തട്ടിപ്പ്: റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍
backup
November 10 2020 | 11:11 AM
മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റില്‍.ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം.
ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കഴിഞ്ഞയാഴ്ച മുംബൈ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ടി.വി.കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."