HOME
DETAILS
MAL
സ്വവര്‍ഗരതി അഭിമാന വാരാഘോഷവുമായി ലബനന്
backup
May 18 2017 | 02:05 AM
ബെയ്റൂത്ത്: സ്വവര്‍ഗരതി അഭിമാന വാരാഘോഷം സംഘടിപ്പിക്കാനൊരുങ്ങി ലബനന്. ഇതോടെ അറബ് രാജ്യത്ത് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ലബനന്. അതേസമയം, ചരിത്രപരമായ ഈ നീക്കത്തിനെതിരേ ചില മുസ്ലിം സംഘടനകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണുള്ളത്. ഇതേതുടര്‍ന്ന് പരിപാടിയുടെ ഉദ്ഘാടനം മാറ്റിവച്ചു.
സ്വവര്‍ഗരതി അവകാശവുമായി നിരവധി സംഘടനകളാണ് ഈയിടെ ബെയ്റൂതില്‍ ശക്തിയാര്‍ജിച്ചത്. എന്നാല്‍ സ്വവര്ഗതരതി രാജ്യത്ത് ഇപ്പോഴും ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
എന്നാല്‍ പ്രാദേശികമായി ശക്തമായ എതിര്‍പ്പാണ് എല്‍.ജി.ബി.ടി സംഘടനകള്‍ക്കെതിരേ ഉയര്‍ന്നു വന്നത്. എല്‍.ജി.ബി.ടി എന്‍.ജി.ഒകളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."