HOME
DETAILS
MAL
യഹൂദ സംഘം നിവേദനം നല്കി
backup
July 27 2016 | 18:07 PM
മാള: മാളയിലെ യഹൂദ സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലില്‍ നിന്നെത്തിയ യഹൂദ സംഘം മാള ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കി. മാളയിലെ പുരാതനമായ യഹൂദ ശ്മശാനം, സിനഗോഗ് എന്നിവ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനമാണ് സംഘം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ കൈമാറിയത്. പറവൂരില്‍ ജനിച്ച് പിന്നീട് ഇസ്രയേലിലേക്ക് പോയ യോസി ഓറിന്റെ നേതൃത്വത്തിലുള്ള 22 അംഗ സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍, വൈസ് പ്രസിഡന്റ് സിന്ധു ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.എസ് ശ്രീജിത്, എം.എസ് ഷൈഖ് ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."