കണക്ഷന് വിച്ഛേദിക്കുന്നത് താല്‍ക്കാലികമായി അവസാനിപ്പിച്ച് കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ഫ്യൂസ് ഊരുന്നത് കെ.എസ്.ഇ.ബി താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പണമടയ്ക്കാത്തതിന്റെ പേരില്‍ ആരുടെയും കണക്ഷനുകള്‍ വിച്ഛേദിക്കരുതെന്നാണ് മാനേജിങ് ഡയരക്ടറുടെ കര്‍ശന നിര്‍ദേശം. ഈ നിര്‍ദേശത്തെ തുടര്‍ന്ന് സെക്ഷന്‍ ഓഫിസുകള്‍ക്ക് അധികൃതര്‍ ഉത്തരവ് നല്കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണിന് മുന്‍പും ശേഷവുമുള്ള കുടിശികകള്‍ എത്രയും പെട്ടെന്ന് പിരിച്ചെടുക്കാന്‍ ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മാസം 500 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന കുടിശിക വരുത്തിയ ഗാര്‍ഹിക ഉപഭോക്താക്കളുടെ കണക്ഷന് വിച്ഛേദിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."