HOME
DETAILS
MAL
ഫലം ഭാവിയില്‍ മാറ്റത്തിന് വഴിതെളിയിക്കും: പവാര്‍
backup
November 11 2020 | 00:11 AM
മുംബൈ: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. ബിഹാറില്‍ നിന്നുള്ള ഫലസൂചനകള്‍ മാറ്റം കൊണ്ടുവന്നില്ലെങ്കിലും അത് ഭാവിയില്‍ മാറ്റത്തിനുള്ള സൂചന നല്‍കുന്നതായി പവാര്‍ പറഞ്ഞു.
ഏറെക്കാലം മുഖ്യമന്ത്രിയും നിലവില്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും സംസ്ഥാന മുഖ്യമന്ത്രി നിതീഷ്കുമാറും ഒരു ഭാഗത്തും യാതൊരു പരിചയവുമില്ലാത്ത ചെറുപ്പക്കാരനായ തേജസ്വിയാദവ് മറുഭാഗത്തും നിന്ന് പോരാടുന്നതാണ് ബിഹാറില്‍ പോയപ്പോള്‍ കാണാന്‍ കഴിഞ്ഞത്. തേജസ്വിയുടെ തെരഞ്ഞെടുപ്പ് പോരാട്ടം നിരവധി യുവാക്കള്‍ക്ക് അവേശമാകും. അതിനാല്‍ ഇപ്പോള്‍ മാറ്റം വന്നില്ലെങ്കിലും ഭാവിയില്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുമെന്നും പവാര്‍ പറഞ്ഞു. പൂനെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."