HOME
DETAILS
MAL
തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി
backup
November 11 2020 | 05:11 AM
എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹരജികള്‍ ഹൈക്കോടതി തള്ളി. 87 ഹരജികളാണ് കോടതി തള്ളിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഒരേ വാര്‍ഡ് തന്നെ സംവരണ വാര്‍ഡുകളായി നിശ്ചയിച്ചത് ചോദ്യം ചെയ്തായിരുന്നു ഹരജി. എല്ലാ ഹരജികളും ഹൈക്കോടതി തള്ളി.
വാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നു. ഇനിയും വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുക എന്നത് ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനെ ബാധിക്കും. അതുകൊണ്ട് വീണ്ടും സംവരണ വാര്‍ഡ് പുനര്‍നിര്‍ണയം നടത്തുന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."