HOME
DETAILS
MAL
ഗൗരിയമ്മയെ കാണാന്‍ ഇന്ന് നിയമസഭക്ക് അവധി
backup
June 20 2019 | 19:06 PM
തിരുവനന്തപുരം: ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷമാക്കാന്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് അവധി നല്‍കി സ്പീക്കര്‍.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നിയമസഭാ അംഗങ്ങളും ഇന്ന് ഗൗരിയമ്മയുടെ വസതിയിലെത്തി ആശംസകള്‍ അറിയിക്കും. പോരാട്ടവീറിന്റെ മാതൃസ്പര്‍ശം,മലയാളക്കരയില്‍ മാറ്റത്തിന്റെ പാതയൊരുക്കാന്‍ കനല്‍വഴികള്‍ താണ്ടിയ ധീരവനിത കേരളത്തിന്റെ ഗൗരിയമ്മയ്ക്ക് നൂറ് തികഞ്ഞുവെന്ന് ഇന്നലെ സ്പീക്കര്‍ സഭയില്‍ പറഞ്ഞു. കാലം കാത്തുവച്ച, മുന്‍വിധികളെ കുടഞ്ഞെറിഞ്ഞ് ചരിത്രത്തില്‍ ഇടപെട്ട് മുന്‍പേ നടന്ന ഗൗരിയമ്മ, പ്രഥമ നിയമസഭയില്‍ അംഗമായ, ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണെന്നും വിപ്ലവത്തിന്റെ അഗ്‌നിമുഖത്ത് തളിര്‍ത്ത പൂമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗൗരിയമ്മയ്ക്ക് സ്‌നേഹാഭിവാദനങ്ങളെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."