സി.പി.എം നാട്ടില്‍ പ്രവാസികളോട് ക്രൂരത കാണിക്കുന്നു: ജുബൈല്‍ കെ.എം.സി.സി
ദമാം: ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളത്തില്‍ പ്രവാസികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുകയാണെന്നും ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും സംഭവം സി പി എം പ്രവാസികളോട് ക്രൂരതയാണ് വ്യക്തമാക്കുന്നതെന്നും ജുബൈല്‍ കെ എം സി സി അഭിപ്രായപ്പെട്ടു. സി പി എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ ഓഡിറ്റോറിയത്തിന് പലതവണ അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് ഒക്ക്യൂപ്പന്‍സി നല്‍കിയില്ല എന്ന കാരണത്താലാണ് സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി ആത്മഹത്യാ ചെയ്തതെന്നാണ് സാജന്റെ കുടുംബം പറയുന്നത്. ഇതില്‍ നഗര സഭ അധ്യക്ഷ വി.കെ ശ്യാമളയാണ് മുഖ്യ പ്രതി.
ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത് ചെയര്‍മാനാണ്. നിരവധി പേരാണ് ഇപ്പോള്‍ ചെയര്‍മാനെതിരെ ആരോപണവുമായി മുന്നോട്ട് വരുന്നത്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി ചെയര്‍മാനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. നഗര അധ്യക്ഷയെ പുറത്താക്കാനും സി.പി.എം നേതൃത്വം തയ്യാറാകണമെന്ന് ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഫാസ് മുഹമ്മദലി, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പള്ളിയാളി, ട്രഷറര്‍ നൗഷാദ് തിരുവനന്തപുരം എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."