അനധികൃത പണമിടപാട്: കര്‍ശന നടപടികളുമായി പൊലിസ്
എടപ്പാള്‍: അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ അധികൃതര്‍ നടപടി കര്‍ശനമാക്കുന്നു. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന അനധികൃത പണമിടപാട് സ്ഥാപനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ അധികൃതര്‍ക്ക് കൈമാറും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തെ നല്‍കിയിട്ടുണ്ടണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കി കൊണ്ടണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതത് സ്റ്റേഷനുകളിലേക്ക് വിവരം നല്‍കി ഇത്തരക്കാരെ കുടുക്കാനാണ് പദ്ധതി. കൂടിയ തുക പലിശയിനത്തില്‍ ഈടാക്കിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വീടിന്റെ ആധാരവും ചെക്കും വാഹനങ്ങളുടെ രേഖകളും വാങ്ങിയാണ് ഇവര്‍ പണം കൈമാറുന്നത്. പലിശയിനത്തില്‍ വലിയ തുക ഈടാക്കിയ ശേഷം വാങ്ങിയ തുക തിരികെ നല്‍കിയാലും പലപ്പോഴും രേഖകള്‍ തിരികെ നല്‍കാറില്ല.
ഇവ ഉപയോഗിച്ച് കൃത്രിമമായി രേഖകളുണ്ടണ്ടാക്കി വസ്തുക്കള്‍ പണയപ്പെടുത്തുന്ന പതിവുമുണ്ടണ്ട്. ഇത്തരത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട പലരും ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം ചതികളെ കുറിച്ചുള്ള പരാതികളും വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കി ഇത്തരക്കാരെ പിടികൂടാന്‍ അധികൃതര്‍ രംഗത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."