HOME
DETAILS

കെ.എം ഷാജിയുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനവും പത്തുമണിക്കൂര്‍ പിന്നിട്ടു

  
backup
November 11 2020 | 16:11 PM

k-m-shaji-e-d-custody-issue

കോഴിക്കോട്: അഴീക്കോട് സ്‌കൂളിലെ പ്ലസ്.ടു കോഴക്കേസില്‍ കെ.എം ഷാജി എം.എല്‍.എയുടെ ചോദ്യം ചെയ്യല്‍ പത്താം മണിക്കൂറില്‍. ഇന്നലെ പതിമൂന്നര മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ നടപടി രാത്രി വൈകിയും തുടരുകയാണ്.

അതേ സമയം അഴീക്കോട് സ്‌കൂളില്‍ നിന്ന് 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി ഷാജി ഇ.ഡി ഉദ്യോഗസ്ഥരോട് നിഷേധിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ അദ്ദേഹത്തിന്റെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങനെ ലഭിച്ചുവെന്നാണ് ഇ.ഡിയുടെ ആദ്യ അന്വേഷണം.

വീട്ടില്‍ നിന്ന് 50 ലക്ഷവും, ഭാര്യവീട്ടില്‍ നിന്ന് 50 ലക്ഷവും വീട് വെക്കാന്‍ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നല്‍കി. രണ്ട് കാര്‍ വിറ്റപ്പോള്‍ ലഭിച്ച 10 ലക്ഷവും വീട് നിര്‍മാണത്തിന് ഉപയോഗിച്ചെന്ന് ഷാജി ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

അഞ്ച് ജ്വല്ലറികളില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിന്‍വലിച്ചപ്പോള്‍ കിട്ടിയ തുകയും ലോണ്‍ എടുത്ത തുകയും വീട് പൂര്‍ത്തിയാക്കാന്‍ എടുത്തുവെന്നും ഷാജി മൊഴി നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ വിദേശയാത്രകളെക്കുറിച്ചും ചോദിച്ചറിയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago