ഹോംസ്റ്റേയില്‍ നിന്ന് കവര്‍ച്ച നടത്തിയവരെ മുംബൈയില്‍ നിന്ന് പിടികൂടി
കോട്ടയം: ഹോംസ്റ്റേയില്‍ നിന്ന് കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കടന്ന മൂന്നു പേരെ മുംബൈ ധാരാവിയില്‍ നിന്ന് പിടികൂടി. കളക്ട്രേറ്റിനു സമീപമുള്ള ഡോക്ടര്‍ ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോം സ്റ്റെയില്‍ നിന്നുമാണ് സ്‌കൊഡാ കാറും ലാപ് ടോപ്പും മോഷണം പോയത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ജുബല്‍ വര്‍ഗീ സ് , ജേത്രോ വര്‍ഗീസ് , രേവതി കൃഷ്ണ എന്നിവരെ മുംബൈയിലെ ധാരാവിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശികളായ ജൂബലും ജേത്രോയും സഹോദരന്മാരാണ്. ഇവരും ആലുവ സ്വദേശിനിയായ രേവതിയും ചേര്‍ന്ന് കഞ്ഞിക്കുഴിയിലെ ഹോംസ്റ്റേയില്‍ താമസിച്ചാണ് കവര്‍ച്ച നടത്തിയത്. ഏപ്രില്‍ 21നാണ് ഇവര്‍ കാറും ലാപ്‌ടോപ്പുമായി മുങ്ങിയത്. മൊബൈല്‍ ടവര്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മുബൈയിലെത്തിതായി വ്യക്തമായത്. മുംബൈയില്‍ നിന്ന് പിടികൂടിയ മൂവരെയും ഇന്നലെ രാവിലെയാണ് കോട്ടയത്തെത്തിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാറും ലാപ്‌ടോപും കണ്ടെത്തുന്നതിനായി ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. പൊലിസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍ രാമചന്ദ്രന്റെ പ്രത്യേക നിര്‍ദേശാനുസരണം എ.എസ്.പി ചൈത്ര തെരേസാ ജോണ്‍ , കോട്ടയം ഡി.വൈ.എസ്.പി സക്കറിയ മാത്യു , കോട്ടയം ഈസ്റ്റ് സര്ക്കി്ള്‍ ഇന്‌സ്‌പെക്ടര്‍ അനീഷ് വി കോര , കോട്ടയം ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ സബ് ഇന്‌സ്‌പെക്ടര്‍ യൂ ശ്രീജിത്ത് , അഡീഷണല്‍ എസ് ഐ മാരായ മത്തായി കുഞ്ഞ് , പി.എം സാബു , സീനിയര്‍ സിവില്‍ പോലിസ് ഓഫളസര്‍മാരായ നവാസ് ,ജോര്‍ജ് വി ജോണ്‍ , മനോജ് പി.എന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ് വര്‍മ്മ , വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കന്‍സി ,റിന്‍സിമ, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."