അവസാന കടമ്പയും കടന്ന് കണ്ണൂര്‍ വിമാനത്താവളം; ആദ്യമായി യാത്രാവിമാനമിറങ്ങി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വാണിജ്യ സര്‍വിസിനു മുന്നോടിയായി വലിയ യാത്രാവിമാനം ഇറക്കിയുള്ള പരിശോധന ആരംഭിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് 737800 വിമാനമാണ് വിജയകരമായി മട്ടന്നൂരിലെ വിമാനത്താവളത്തിലിറങ്ങിയത്. ഇതോടെ ഏതു കാലാവസ്ഥയിലും വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനുള്ള അനുമതി വ്യോമയാന വകുപ്പില്‍നിന്ന് ലഭ്യമാകും.
ലാന്‍ഡിങുമായി ബന്ധപ്പെട്ട ഡി.വി.ഒ.ആര് ഉപകരണത്തിന്റെ പ്രവര്‍ത്തനക്ഷമതയും പരിശോധിച്ചു. വിമാനത്താവളത്തിന്റെ 07, 25 അതിര്‍ത്തികളിലൂടെ വിമാനം ആറുതവണ ലാന്‍ഡിങ് നടത്തും. വിമാനത്താവളത്തില്‍ സജ്ജീകരിച്ച ഏയ്റോബ്രിഡ്ജ് വിമാനവുമായി ഘടിപ്പിച്ചുള്ള പരിശോധനയുമുണ്ട്.
വിമാനം വിജയകരമായി ഇറക്കി ഫ്ളൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥ സംഘം ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് നല്‍കണം. ഇതുകൂടി പരിഗണിച്ചാണ് ഡി.ജി.സി.എ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വിസിന് അന്തിമ അനുമതി നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."