HOME
DETAILS

നെല്ലുണക്കാന്‍ യന്ത്രം; ആവേശത്തോടെ കര്‍ഷകര്‍

  
backup
September 20 2018 | 06:09 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

പെരുവെമ്പ് : കൊയ്ത്ത് കഴിഞ്ഞയുടന്‍ പാടങ്ങളില്‍ നിന്നുതന്നെ നെല്ല് ഉണക്കാന്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദമാക്കിക്കൊണ്ടുള്ള സാങ്കേതിക വിദ്യാപ്രദര്‍ശനം പെരുവെമ്പ് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തി . ഇറ്റാലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത മൊബൈല്‍ നെല്ല് ഉണക്കു യന്ത്രം കര്‍ഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പെരുവമ്പ കൃഷി ഭവന്‍, ആത്മ പദ്ധതി എന്നിവയിലൂടെ യന്ത്രം പെരുവെമ്പയിലെത്തിച്ചത് . ഒന്നാം വിളക്കാലത്തു കനത്ത മഴയില്‍ കര്‍ഷകര്‍ക്കു കൊയ്‌തെടുത്ത നെല്ല് വൃത്തിയാക്കാനോ ഉണക്കാനോ സാധിക്കാറില്ല.. ഇതു മൂലം സിവില്‍ സപ്ലൈസ് കോര്‍പറേഷന് സമയത്തു നെല്ല് നല്കാന്‍ സാധിക്കാതെ വരുന്നതും സ്വകാര്യ മില്ലുകള്‍ക്കു നെല്ല് നല്‍കേണ്ടി വരുന്നതും കര്‍ഷകര്‍ക്ക് വമ്പിച്ച നഷ്ടം വരുത്തി വെച്ചിരുന്നു.
ഇതിനാല്‍ കിട്ടിയ വിലയ്ക്കു പാടത്തുതന്നെ നെല്ലു വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നു.. ഇതിനു പരിഹാരമായാണു ട്രാക്ടറില്‍ ഘടിപ്പിക്കുന്ന ഡ്രയര്‍ വഴി നെല്ല് ഉണക്കാന്‍ സാധിക്കുന്നത്. യന്ത്രത്തിന്റെപ്രവര്‍ത്തനം പ്രദര്‍ശനം തന്നിവ നടത്തിയത്. നെല്ലിന്റെപതിര്, ചണ്ടി എന്നിവ മാറ്റി വൃത്തിയാക്കുന്ന യന്ത്രം കൂടി ലഭ്യമാക്കിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളിയിലെ കര്‍ഷക ഉല്‍പാദന കമ്പനി മുഖേനയാണ് ഉണക്ക് യന്ത്രം എത്തിച്ച് പരിശീലനം നല്‍കിയത്.നെല്ലിന്റെ ജലാംശം എത്ര കൂടിയാലും പതിനഞ്ചു ശതമാനത്തിലേക്ക് വരെ കുറച്ചു കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. നെല്ലുണക്കാനും വിത്തുണ ക്കാനും ഇതില്‍ പ്രത്യേക സംവിധാനം ഉണ്ട്.
യന്ത്രത്തിന്റെ പരിശീലന പരിപാടി പെരുവെമ്പ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ബി. ബാബുവിന്റെ അധ്യ ക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ . പഞ്ചായത്ത് പ്രസിഡന്റ് സി. ശശികല പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു കൃഷി ഓഫിസര്‍ ടി.ടി.അരുണ്‍, കൃഷി അസിസ്റ്റന്റ് മാരായസജിതാഭാനു , ശ്രീനിവാസന്‍, എ വിജയകുമാരി, എന്നിവര്‍ സംസാരിച്ചു .ആലത്തൂരിലെ തൊഴില്‍ സേന സെക്രട്ടറി വിനു, പ്രസ്തുത യന്ത്രത്തിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചു. പെരുവെമ്പ് ഗ്രാമപനഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടെ ചിറ്റൂര്‍ കൊല്ലങ്കോട് ബ്ലോക്കിലെ വിവിധ ഭാഗങ്ങളിലെ നൂറോളം കര്‍ഷകര്‍ പ്രദര്‍ശന പരിശീലനപരിപാടിയില്‍ പങ്കെടുത്തു .
ഒരു മണിക്കൂറില്‍ രണ്ടു ടണ്‍ നെല്ലുണക്കാവുന്ന ഈ യന്ത്രം വഴി ഒരു മണിക്കൂറില്‍ രണ്ടു ടണ്‍ നെല്ലു വൃത്തിയാക്കി ഉണക്കിയെടുക്കാന്‍ സാധിക്കുമെന്ന് ആലത്തൂരിലെ തൊഴില്‍സേന സെക്രട്ടറി വിനു പറഞ്ഞു.കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ കമ്പനി അധികൃതരെ അറിയിക്കുമെന്ന് യന്ത്രമെത്തിച്ച കര്‍ഷക പ്രതിനിധി ബിനു അറിയിച്ചു. പാലക്കാടന്‍ സാഹചര്യത്തില്‍ ഇതു പരീക്ഷിച്ചു വിജയിക്കുന്ന പക്ഷം കാര്‍ഷിക കര്‍മ്മ സേന മുഖേന യന്ത്രം പഞ്ചായത്തില്‍ ലഭ്യമാക്കുമെന്ന് പെരുവെമ്പ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ബി .ബാബു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  23 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  29 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago