ഉദ്യേഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ട്രംപ്, അട്ടിമറിക്ക് സാധ്യത
വാഷിങ്ടണ്‍: തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റ് വാങ്ങിയിട്ടും ഫലം അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. ഡെമോക്രാറ്റുകള്‍ അട്ടിമറി നടത്തിയതാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് ട്രംപ് . ഇതോടെ സുഗമമായൊരു അധികാര കൈമാറ്റത്തിന് ട്രംപ് തയ്യാറല്ലന്ന് ഏറെ കുറെ വ്യക്തമായിരിക്കുകയാണ്.അതിനിടെ പെന്റഗണിലെ ഉദ്യോഗസ്ഥരെ പുറത്താക്കി തന്റെ ഉറച്ച അനുയായികളെ നിയമിച്ച ട്രംപിന്റെ നടപടി ഭരണം അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ജനവരി 20 ന് പുതിയ പ്രസിഡന്റ് അധികാരമേറ്റെടുക്കാനിരിക്കെ തിടുക്കപ്പെട്ട നിയമനങ്ങളാണ് ട്രംപ് നടത്തുന്നത്. ആദ്യം പ്രതിരോധ സെക്രട്ടറിയായിരുന്ന മാര്‍ക്ക് എസ്പറിനേയും മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരേയുമാണ് നീക്കിയത്. പിന്നാലെ പ്രതിരോധ മേധാവിയായി ക്രിസ്റ്റഫര്‍ മില്ലറിനെ നിയമിച്ചു. എസ്പറിന്റെ കൂടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജെന്‍ സ്റ്റീവാര്‍ഡിനെ മാറ്റി മില്ലര്‍ കൊണ്ടുവന്ന കുഷ് പട്ടേലിനേയും ട്രംപ് നിയമിച്ചു.
മുന്‍ മറൈന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് മുന്‍ ജനറലായിരുന്ന ആന്റണി ടാറ്റയെ ആണ് നിയമിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിന്റെ മുന്‍ കമന്റേറ്ററും ഇസ്ലാമിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് വിവാദത്തിലായ ആളാണ് ആന്റണി ടാറ്റ. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ തീവ്രവാദിയെന്ന് വിളിച്ചും ടാറ്റ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണ്ടര്‍സെക്രട്ടറിയായിരുന്ന മുന്‍ നേവി വൈസ് അഡ്മിറല്‍ ജോസര്‍ കെര്‍ക്കാനയേയും ട്രംപ് നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം നീക്കങ്ങളാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."