പ്രവാസികളുടെ പരാതി കമ്മിഷന്‍ നേരിട്ട് സ്വീകരിക്കും
ചാവക്കാട്: പ്രവാസികള്‍ക്ക് നിയമ ഉപദേശവും നിയമ സഹായങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യന്‍ ലീഗല്‍ സൊസൈറ്റി പ്രവാസികളില്‍ നിന്നും പ്രവാസി കമ്മീഷന്‍ നേരിട്ട് പരാതി സ്വീകരിക്കലും പ്രവാസി സെമിനാറും ചാവക്കാട് നടത്തും.
നാളെ വൈകീട്ട് നാലിന് ചാവക്കാട് വ്യാപാരഭവനില്‍ ജസ്റ്റിസ് പി.കെ ഷംസുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.ഭവദാസന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ പ്രവാസി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പ്രവാസി കമ്മീഷല്‍ നേരിട്ട് പരാതി സ്വീകരിക്കുമെന്നും ഏതൊരു മലയാളിക്കും പ്രവാസി സംബന്ധമായ പരാതികള്‍ നേരിട്ടെത്തി നല്‍കാമെന്നും സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. കെ.എസ് ബഷീര്‍, മറ്റു ഭാരവാഹികളായ അഡ്വ.ഷാനവാസ്, അബ്ദുല്‍ നാഫി, സി.കെ അഷറഫ് അലി, കെ.വി അലികുട്ടി, ഫസലൂര്‍ റഹ്മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദുബായിലെ ഇന്ത്യന്‍ എംബസി മുന്‍ ലൈസണ്‍ ഓഫീസര്‍ കെ.വി അബ്ദുല്‍ നാഫിയും, അഡ്വ ക്ലമന്‍സ് തോട്ടപ്പിള്ളിയും അഡ്വ അഹമ്മദ് മാമ്മനും ക്ലാസെടുക്കും. പ്രവാസി വകുപ്പില്‍ നിന്നും നോര്‍ക്കയില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന വിവിധ സഹായങ്ങളെ കുറിച്ചുള്ള ലഘുലേഖകളും സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. നാട്ടിലും വിദേശത്തുമുള്ള പ്രവാസി കുടുംബാംഗങ്ങള്‍ക്ക് അവരുടെ പരാതികള്‍ പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.ഭവദാസന്‍ മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാമെന്നും ഭാരവാഹികള്‍ പറഞ്ഞു. പിന്നീട് തൃശൂരില്‍ നടക്കുന്ന കമ്മീഷന്റെ ഔദ്യോഗിക സിറ്റിംഗില്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നിയമ പരമായ നടപടികള്‍ സ്വീകരിക്കും. പല പ്രശ്ങ്ങളാല്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കേരളത്തില്‍ തിരുവനന്തപുരത്തും, കൊടുങ്ങല്ലൂരും, വിദേശത്ത് യു.എ.ഇയിലും സൊസൈറ്റിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കത്തറിലും, സൗദിയിലും, കേരളത്തിലെ പ്രവാസികള്‍ കൂടുതലുള്ള മേഖലകളിലും അടുത്തമാസം ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഫോണ്‍.9946313325, 9495421846
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."