HOME
DETAILS
MAL
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂ ലേസ് കെട്ടിച്ച് ബി.ജെ.പി മന്ത്രി
backup
June 22 2019 | 10:06 AM
ലഖ്നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂ ലേസ് കെട്ടിച്ച് ബി.ജെ.പി മന്ത്രി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍ സിങ്ങാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലേസ് കെട്ടിച്ചത്. കഴിഞ്ഞ ദിവസം നടന്ന യോഗാദിനാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.
ചൗധരി ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, സംഭവത്തെ ന്യായീകരിച്ച് മന്ത്രി തന്നെ രംഗത്തെത്തി. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാന്‍ സഹായിക്കുകയാണെങ്കില്‍ അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നു അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷ, ക്ഷീര വികസന വകുപ്പ് മന്ത്രിയാണ് ചൗധരി ലക്ഷ്മി നാരായണ്‍ സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."