മുത്വലാഖ് ബില്‍ വിവേചനപരം: സമസ്ത
കോഴിക്കോട്: മുത്വലാഖ് ബില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ തുല്യത, വിവേചനമില്ലായ്മ, വ്യക്തിസ്വാതന്ത്രം സംരക്ഷിക്കല്‍, മത സ്വാതന്ത്ര്യം എന്നീ അടിസ്ഥാന അവകാശങ്ങള്‍ക്കെതിരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജന.സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവിച്ചു.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. മുസ്ലിംകളുടെ വിവാഹമോചനത്തിന് മാത്രം കുറ്റം ചുമത്തുന്ന സര്‍ക്കാര്‍ നീക്കം വിവേചന പരവും അപലപനീയവുമാണ്. ഭര്‍ത്താവിനെ ജയിലിലടച്ചാല്‍ ഭാര്യക്ക് ഗുണം ലഭിക്കുമെന്ന സര്‍ക്കാര്‍ അവകാശവാദം അപഹാസ്യമാണ്. മുത്വലാഖ് ഇസ്‌ലാമിക പിന്‍ബലമുള്ളതായതിനാല്‍ അതിനെതിരായ എല്ലാ നീക്കങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."