അലിഫ് അറബിക് ടാലന്റ് ടെസ്റ്റ:് ചെറുവത്തൂര്‍ ഉപജില്ലക്ക് ഓവറോള്‍
ചെര്‍ക്കള: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോഡ് ജില്ലാ കമ്മിറ്റി നടത്തിയ റവന്യു ജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ ചെറുവത്തൂര്‍ ഉപജില്ല ഓവറോള്‍ കിരീടം നേടി.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂരിലെ വിദ്യാര്‍ഥിനികളായ സഫ്‌വാന ഒന്നും ഷാനിബ രണ്ടാം സ്ഥാനവും നേടി.ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ വിദ്യാര്‍ഥിനി സൈഫുന്നിസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബോവിക്കാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മിസ്ബാഹ് ഒന്നാം സ്ഥാനവും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിഷത്ത് ഹിബ സൈന്‍ ഷാന്‍ രണ്ടാം സ്ഥാനവും ബേക്കല്‍ ഉപജില്ലയിലെ ഫാത്തിമത്ത് അസ്‌ലഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു .പി. വിഭാഗത്തില്‍ തൃക്കരിപ്പൂര്‍ സെന്റ് പോള്‍ എ.യു.പി. സ്‌കൂളിലെ സഫാ മുഹമ്മദ് ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് മംഗല്‍പാടിയിലെ നുസ്ഹ രണ്ടാം സ്ഥാനവും കോട്ടിക്കുളം നൂറുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സുഹാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ ജൂലായ് 30 ന് കാസര്‍ഗോഡ് വെച്ച് നടക്കുന്ന സംസ്ഥാന തല അറബിക് ടാലന്റ് ടെസ്റ്റില്‍ കാസര്‍കോഡ് ജില്ലയെ പ്രതിനിധീകരിക്കും.
സമ്മാനദാന സമ്മേളനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലോക ഭാഷയാണ് അറബിയെന്നും ഈ ഭാഷയുടെ അനന്ത സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടണമെന്നും ഭാഷയുടെ വളര്‍ച്ചയ്ക്ക് കെ.എം. ടി.എഫ്.ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഷാഹിന സലിം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി. മൂസക്കുട്ടി അധ്യക്ഷനായി. വിജയികളെ ജി.എച്ച്.എസ്.എസ്. പി.ടി.എ.പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി മെഡലുകള്‍ അണിയിച്ച് ആദരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കെ.എ.ടി.എഫ്. ജില്ലാ സെക്രട്ടറി മാഹി ചെര്‍ക്കള, ലത്തീഫ് പാണലം, നൗഫല്‍ ഹുദവി, ചന്ദ്രശേഖരന്‍ നായര്‍, മധു കുമാര്‍, അശോകന്‍ കണിയേരി, സമീര്‍ തെക്കില്‍, റഷീദ ടീച്ചര്‍, മുഹമ്മദ് , സവാദ്, സുബൈദ ടീച്ചര്‍ മഞ്ചേശ്വരം, അബ്ദുല്‍ റഹ്മാന്‍ മുള്ളേരിയ, ഷൗക്കത്തലി ചിറ്റാരിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."