HOME
DETAILS

കെ.എം ഷാജിയെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും

  
backup
November 13, 2020 | 12:53 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b7%e0%b4%be%e0%b4%9c%e0%b4%bf%e0%b4%af%e0%b5%86-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a


കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എക്കെതിരേ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഷാജിയെ വീണ്ടും ചോദ്യം ചെയ്യും. കോടികള്‍ വിലവരുന്ന വീടുകള്‍ നിര്‍മിക്കാന്‍ ഭാര്യാ വീട്ടുകാര്‍ സാമ്പത്തികമായി സഹായിച്ചുവെന്ന ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാര്യാപിതാവിലേക്കും അന്വേഷണം നീട്ടാനാണ് എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് ആലോചിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മുഴുനീളെ ചോദ്യം ചെയ്യലാണ് നടന്നത്. ബുധനാഴ്ച രാത്രി രണ്ടുമണിയോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. കോഴിക്കോട്ട് 1.62 കോടി ചെലവിലും കണ്ണൂരില്‍ 28 ലക്ഷത്തിനും ഷാജി നിര്‍മിച്ച വീടുകള്‍ക്കാവശ്യമായ പണം വന്നതിന്റെ ഉറവിടമാണ് ഇ.ഡി അന്വേഷിക്കുന്നത്.
കുറച്ചു രേഖകള്‍ കൂടി ഹാജരാക്കാന്‍ ഉണ്ടെന്ന് ചോദ്യം ചെയ്യലിനിടെ കെ.എം ഷാജി അറിയിക്കുകയായിരുന്നു. ഇതിനായി പത്തു ദിവസം അനുവദിച്ചു. തെരഞ്ഞെടുപ്പ് ചെലവടക്കമുളള എല്ലാകാര്യങ്ങളും ഇ.ഡി ചോദിച്ചതായാണ് വിവരം. ചൊവ്വാഴ്ച നടന്ന ചോദ്യം ചെയ്യലും പന്ത്രണ്ടു മണിക്കൂറോളം നീണ്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago