HOME
DETAILS

കേള്‍ക്കാറുണ്ടോ മുക്രിക്കഥകള്‍

  
backup
June 22, 2019 | 5:10 PM

%e0%b4%95%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95

 


കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് ഭഗവതി ക്ഷേത്രത്തില്‍ മുക്രിത്തെയ്യം എന്ന പേരില്‍ ഒരു തെയ്യമുണ്ട്. നാടുവാഴിയുടെ ജനകീയനായ കാര്യസ്ഥനായിരുന്ന മുക്രിപ്പോക്കറെ മറ്റു സേവകര്‍ ചേര്‍ന്ന് ചതിച്ചു കൊന്നപ്പോള്‍ നാട്ടുകാര്‍ തെയ്യമായി ആരാധിച്ചു തുടങ്ങി എന്നതാണ് ഐതിഹ്യം. മുക്രിയെ കുറിച്ച് പറയുമ്പോള്‍ ഈ ഐതിഹ്യം പരാമര്‍ശിച്ചതിന് ഒരു കാരണമുണ്ട്. മുക്രിമാര്‍ പൊതുവെ ജനകീയരായിരിക്കും. മാപ്പിള വീടുകളില്‍ നേര്‍ച്ചകള്‍ക്ക് വന്നും ആളുകളുമായി ലോഹ്യം പറഞ്ഞും അവര്‍ ചങ്ങാത്തം കൂടും. പക്ഷെ, ചെവിയില്‍ കൈ തിരുകി ബാങ്ക് വിളിക്കുമ്പോള്‍ അവര്‍ ഉള്ളിലൊതുക്കുന്ന 'അഗ്നി' തിരിച്ചറിയാതെ കമ്മിറ്റികള്‍ അവരെ 'മുറുക്കിപ്പിടിക്കാന്‍ തുടങ്ങും'. ഒടുവില്‍ സഹിക്കവയ്യാതെ അവര്‍ നാടുവിടുമ്പോള്‍ നാട്ടുകാര്‍ പഴയകാല മുക്രി കഥകള്‍ അയവിറക്കും.


ഖസാക്കിന്റെ ഇതിഹാസത്തില്‍ അള്ളാപ്പിച്ച മൊല്ലാക്കയും സ്മാരകശിലകളില്‍ എറമുള്ളാന്‍ മുക്രിയും പറഞ്ഞ കഥകള്‍ പോലെത്തന്നെ. പ്രാരാബ്ധങ്ങളുടെ കനല്‍പ്പാതകളിലൂടെ മറ്റേതോ പള്ളിയില്‍ അപ്പോഴും ചൂണ്ടുവിരല്‍ ചെവിയില്‍ തിരുകി മുക്രി ഉച്ചത്തില്‍ വിളിക്കുന്നുണ്ടാകും- 'അല്ലാഹു അക്ബര്‍'.


മുക്രിയുടെ ഉള്ളിലെ തീ നേരിട്ടറിഞ്ഞത് കണ്ണൂര്‍ ജില്ലയില്‍ മദ്‌റസാ ഉസ്താദായി ജോലി ചെയ്തപ്പോഴാണ്. മുക്രിയോടൊപ്പം പള്ളിയുടെ സൈഡിലെ റൂമിലായിരുന്നു എന്റെയും താമസം. മുക്രി അവിടെ എത്തിയിട്ട് ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ആ നാട്ടിലെ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും അസാന്‍ മുക്രിയെ അറിയാം (പേര് യഥാര്‍ഥമല്ല). 'എത്രയാ ശമ്പളം'? മുക്രിപ്പണിക്ക് രണ്ടായിരം, രണ്ട് നേരം മദ്‌റസയില്‍ പഠിപ്പിക്കുന്നതിന് ആറായിരവും. ഈ രണ്ടായിരത്തിന് കക്കൂസ് ക്ലീനിങ് മുതല്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് വാള്‍ കൈമാറുന്നതു വരെ പെടും. വെള്ളിയാഴ്ച മുക്രിയുടെ ജീവിതത്തിലെ പ്രധാന ദിവസമാണ്. രാവിലെ തുടങ്ങുന്ന ക്ലീനിങ് മഹാമഹം പ്രാര്‍ഥന തുടങ്ങുന്നതു വരെ നീളും. ആ ഒരൊറ്റ ദിവസം കൊണ്ട് എന്റെ റൂമിലെ മുക്രി രണ്ടായിരം രൂപയുടെ ജോലി ചെയ്യാറുണ്ട്. പക്ഷെ, എന്തു ചെയ്യാം, അയാള്‍ 'മുക്രിസ്താദ്' ആണ്.


ലീവിന്റെ കാര്യമാണ് ഏറെ ദയനീയം. മറ്റധ്യാപകര്‍ വ്യാഴാഴ്ച മദ്‌റസയും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുമ്പോള്‍ നമ്മുടെ മുക്രി ദയനീയമായി നോക്കും. എന്നെങ്കിലും നാട്ടില്‍ പോയാല്‍ സെക്രട്ടറിയുടെ വിളിയെത്തും. അവിടെ അയാള്‍ മരിച്ചിട്ട് നിങ്ങള്‍ എവിടെ പോയിരിക്കുകയാ.. ഇവിടെ ഇയാള്‍ ജനിച്ചിട്ട് നിങ്ങളെ കണ്ടില്ലല്ലോ... ഒടുവില്‍ നമ്മുടെ കഥാപാത്രത്തിനും അതുതന്നെ സംഭവിച്ചു. ഭാര്യയുടെ കിഡ്‌നി തകരാര്‍ മൂലം ഇടയ്ക്കിടെ നാട്ടില്‍ പോകേണ്ടി വന്ന മുക്രിയെ നിസാര കാരണം പറഞ്ഞ് പള്ളി സെക്രട്ടറി പറഞ്ഞുവിട്ടു. ആ പാവത്തിന് വക്കാലത്ത് പറയാന്‍ ആരും വന്നില്ല. കാരണം, അയാളൊരു മുക്രിയായിരുന്നു. അന്ത്യദിനം ഔന്നിത്യം കൂടുതലുള്ളവരെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച അതേവര്‍ഗം. ഇപ്പോള്‍ ഭാര്യയുടെ ഡയാലിസിസുമായി ബന്ധപ്പെട്ട് വിളിച്ചപ്പോള്‍ അദ്ദേഹം വീണ്ടും പങ്കുവച്ചു, മുക്രിക്കഥകള്‍. പക്ഷെ, എല്ലാറ്റിനും ഒരേ രീതിയാണ്. സ്ഥലങ്ങള്‍ക്ക് മാത്രമേ മാറ്റമുള്ളൂ. 'തൊഴിലാളികള'ല്ല സേവകരെന്ന് മുദ്രവയ്ക്കപ്പെട്ടതിനാല്‍ ഹൗളില്‍ വെള്ളം നിറച്ചും മൂത്രപ്പുര വൃത്തിയാക്കിയും കടന്നുപോകുന്നു. ആരോടും പരിഭവമില്ലാതെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്

Kerala
  •  5 days ago
No Image

ഫൈനലിലേക്ക് പറന്നത് ലോക റെക്കോർഡുമായി; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യ

Cricket
  •  5 days ago
No Image

വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

മുസ്‌ലിംകള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ 'ഐ ലവ് മുഹമ്മദ്'എന്ന് ക്ഷേത്രച്ചുമരുകളില്‍ എഴുതിവെച്ചു; നാല് പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍,  അറസ്റ്റിലായത് ഹിന്ദു യുവാക്കള്‍

National
  •  5 days ago
No Image

ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്; ലോകം വീണ്ടും ആണവ പന്തയത്തിലേക്ക്

International
  •  5 days ago
No Image

ഡിജിപിക്ക് പരാതി നല്‍കി; നടപടിയില്ല- പൊലിസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിയിലേക്ക്

Kerala
  •  5 days ago
No Image

സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ; പണം എവിടെയെന്ന് പ്രതിപക്ഷം

Kerala
  •  5 days ago
No Image

മഞ്ചേരി മെഡി. കോളജിൽ ബഗ്ഗി വാഹനം സമർപ്പിച്ച് എസ്.കെ.എസ്.എസ്.എഫ്; ദുരിതയാത്രക്ക് അറുതിയായി

Kerala
  •  5 days ago
No Image

ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി പക്ഷാഘാതംമൂലം മരിച്ചു

bahrain
  •  5 days ago
No Image

മില്ലുടമകളുടെ കടുംപിടിത്തത്തില്‍ സംഭരണം മുടങ്ങി; കര്‍ഷകര്‍ ചോദിക്കുന്നു; ഈ നെല്ല് സംഭരിക്കാൻ ആരുടെ കാലുപിടിക്കണം

Kerala
  •  5 days ago