HOME
DETAILS

ന്യൂനപക്ഷ വിധവകള്‍ക്ക് 2,000 വീടുകള്‍ നല്‍കും: മന്ത്രി

  
backup
May 18, 2017 | 10:31 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%b5%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2000


തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്കായി സര്‍ക്കാര്‍ 2,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതിയില്‍ നിര്‍മിക്കുന്ന ഒരു വീടിന് മൂന്നര ലക്ഷം രൂപ വീതം നല്‍കും. ഈ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 1,200 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷമാണ് ഓരോ വീടിനും നല്‍കിയത്. ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്ലാന്‍ ഫണ്ട് ഇനത്തില്‍ 99 കോടിയും നോണ്‍പ്ലാന്‍ ഫണ്ട് ഇനത്തില്‍ 17.60 കോടിയുമാണ് ചെലവഴിച്ചത്. വഖ്ഫ് ബോര്‍ഡിന്റെ സഹകരണത്തോടെ മലപ്പുറത്ത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് സ്‌കോളഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് എന്ന സ്‌കോളര്‍ഷിപ്പ് നടപ്പാക്കി. 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ന്യൂനപക്ഷ വിഭാഗത്തിലെ പാവപ്പെട്ടവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് അഞ്ചു കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു.
ജലീലിന്റെ മറുപടി വേളയില്‍ സഭയില്‍ ബഹളമുണ്ടായി. മറുപടിയില്‍ മുസ്‌ലിം ലീഗിനെതിരേ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളാണ് ബഹളത്തിനു കാരണമായത്. ഈ പരാമര്‍ശങ്ങളിലും മന്ത്രിമാര്‍ മറുപടിപറയാന്‍ കൂടുതല്‍ സമയമെടുത്തതിലും പ്രതിഷേധിച്ച് ബഹളംവച്ച പ്രതിപക്ഷം പിന്നീട് ജലീലിന്റെ മറുപടി ബഹിഷ്‌കരിച്ചു.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  17 days ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  17 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  17 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  17 days ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  17 days ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  17 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  17 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  17 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  17 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  18 days ago