HOME
DETAILS

സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി; 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു

  
backup
September 20, 2018 | 2:52 PM

25661651656556464-2

ജിദ്ദ: പതിനൊന്ന് മാസമായി ശമ്പളം കിട്ടാതെ ആഹാരത്തിനു വഴിയില്ലാതെ ദുരിതക്കയത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു. റിയാദില്‍ നദീം ഡിസ്ട്രിക്ടില്‍ റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് ഇഖാമ പുതുക്കാനും പോലും സാധിക്കാതെ നരകയാതന അനുഭവിച്ചിരുന്നത്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ നിരന്തരം ശമ്പളം ചോദിച്ചപ്പോഴും ഭക്ഷണത്തിനു പണവും ചോദിച്ചപോഴും കമ്പനി ഉടമകള്‍ ഇവരെ താമസസ്ഥലത്തു നിന്നും ഇറക്കി വിടുകയായിരുന്നു. ഗത്യന്തരമില്ലാതെ അലയുമ്പോഴാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയൂബ് കരൂപടന്ന ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുന്നത്. തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ കമ്പനിയിലെത്തി മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കമ്പനി വിറ്റുപോയി ഇപ്പോള്‍ കമ്പനിയുടെ ഉടമ ഞങ്ങളാണ്. ഞങ്ങള്‍ക്ക് തൊഴിലാളികളെ വേണ്ട എന്നറിയിച്ചു. എന്നാല്‍ പഴയ കമ്പനി പേര് മാറ്റി പ്രവര്‍ത്തിക്കുകയാണെന്നു മനസ്സിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ ലേബര്‍ കോടതിയിലെത്തി കേസ് കൊടുത്തു. കേസ് അവസാനിച്ചു താഴിലാളികള്‍ നാട്ടില്‍ പോകും വരെയും കമ്പനിയുടെ താമസ സ്ഥലത്തു തന്നെ താമസിക്കാനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരാതി ഗൗരവപരമായി എടുത്ത കോടതി രണ്ട് ഉദ്യോഗസ്ഥരെ പോലിസിന്റെ അകമ്പടിയോടെ കമ്പനിയിലേക്കയച്ചു. തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ കോടതി. അവര്‍ക്കു അവിടെത്തന്നെ താമസിക്കാനുള്ള നിര്‍ദേശം നല്‍കുകയുമാണ് ഉണ്ടായത്.

തൊഴിലാളികള്‍ക്കുള്ള ഭക്ഷണത്തിനു അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹിക പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് മൂന്നു മാസമായപ്പോഴേക്കും കോടതി സ്‌പോണ്‍സറുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചു. അതോടെ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ കമ്പനി തയ്യാറായി. സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു പ്രകാരം തൊഴിലാളികള്‍ക്കു പതിനൊന്ന് മാസത്തെ കുടിശ്ശികയില്‍ ആറു മാസത്തെ ശമ്പളവും ഫൈനല്‍ എക്‌സിറ്റും നല്‍കാമെന്നു കമ്പനി വാഗ്ദത്തം ചെയ്യുകയും ഇത് തൊഴിലാളികള്‍ അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കമ്പനി ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും എല്ലാവരും നാട്ടിലേക്ക് യാത്രയാകുകയും ചെയ്തു ആപത്തിലകപ്പെട്ട സമയത്തു തങ്ങള്‍ക്കു എല്ലാവിധ സഹായങ്ങളും നല്‍കിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  7 days ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  7 days ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  7 days ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  7 days ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  7 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  7 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  7 days ago