HOME
DETAILS

അതിര്‍ത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ വിലയിരുത്താന്‍ കര്‍ശന നടപടി: മന്ത്രി കെ. രാജു

  
backup
June 22, 2019 | 6:31 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d

 


തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ വിലയിരുത്താന്‍ ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.
പാറശാലയില്‍ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ജില്ലാ മൃഗസംരക്ഷണ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പാലിന്റെ ഗുണമേന്മ ഉറപ്പു വരുത്തിയശേഷമേ സംസ്ഥാനത്തേക്ക് കടത്തിവിടാന്‍ അനുവദിക്കൂ. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരു വെറ്ററിനറി ആശുപത്രി എന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ വിസ്തൃതി കൂടിയതും കന്നുകാലികള്‍ കൂടുതലുമുള്ള പഞ്ചായത്തുകളില്‍ ഒന്നിലധികം വെറ്ററിനറി ആശുപത്രികള്‍ സ്ഥാപിക്കും.
കാലാവസ്ഥാ വ്യതിയാനം കന്നുകാലികളേയും ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് പുതിയ പ്രജന ന നയം കൊണ്ടുവരാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.


ദേശീയനയം വ്യക്തമാക്കുന്ന പോലെ നാടന്‍പശുക്കളെ വളര്‍ത്താന്‍ കര്‍ഷകര്‍ തയാറാകണം. കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതി അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പോലും പശു, കോഴി വളര്‍ത്തലിനു തയാറാകണം. പാല്‍, മുട്ട, ഇറച്ചി എന്നിവയില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകണം. എല്ലാവരും കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  3 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  3 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  3 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  3 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  3 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  3 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  3 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  3 days ago