പി.എസ്.സി ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ: എച്ച്.എസ്.എസ്.റ്റി(ഇംഗ്ലീഷ്) തസ്തികയില്‍ പി.എസ്.സിയില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ത്ഥിക്ക് സ്കൂളുകളില്‍ റഗുലര്‍ ക്ലാസ് തുടങ്ങുന്ന മുറയ്ക്ക് നിയമനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. കഴിഞ്ഞ ജനുവരിയില്‍ നിയമന ഉത്തരവ് ലഭിച്ച പുളികുന്ന് സ്വദേശി ജെസ്റ്റിന് ഫിലിപ്പ് ചെറിയാന് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റെ ഉത്തരവ്. കമ്മിഷന് പൊതുവിദ്യാഭ്യാസ ഡയരക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ റഗുലര്‍ക്ലാസ് ആരംഭിക്കാത്തതിനാലാണ് നിയമനം നല്‍കാത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യായനം ആരംഭിക്കുന്ന മുറയ്ക്ക് നിയമനം നല്കാന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊവിഡ് കാലമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വിദ്യാഭ്യാസം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."