എം.എല്‍.എയുടെ വിവാദ പരാമര്‍ശം; പ്രതിഷേധം ശക്തം
മുക്കം: തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ അത്യാവശ്യം മദ്യം കിട്ടിയാല്‍ കഴിക്കുന്നവരാണെന്നും സമീപ പ്രദേശങ്ങളിലെയെല്ലാം മദ്യശാലകള്‍ അടച്ചു പൂട്ടിയതിനാല്‍ ആളുകളുടെ ബാഹുല്യം കാരണം തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് യഥേഷ്ടം മദ്യം ലഭിക്കുന്നില്ലെന്നും നിയമസഭയില്‍ പറഞ്ഞ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം വിവാദമായി.
മലയോര മേഖലയിലും പരിസരത്തും രൂക്ഷമായ ജലക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ യാതൊരു പ്രാധാന്യവുമില്ലാത്ത മദ്യ ലഭ്യതയിലെ അപര്യാപ്തതയെ കുറിച്ച് നടത്തിയ എം.എല്‍,എയുടം പ്രസത്ാവനക്കെതിരേ ജനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. സമീപ മണ്ഡലങ്ങളായ കുന്ദമംഗലത്തും കൊടുവള്ളിയിലും ഏറനാടും മദ്യശാലകളില്ലാത്തതും എം.എല്‍.എ ചൂണ്ടികകാട്ടിയിരുന്നു. അതേസമയം സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധി ലംഘിച്ച് മുക്കത്ത് അടച്ചു പൂട്ടിയ മദ്യശാല വീണ്ടും തുറന്നത് എം.എല്‍.എയുടെ ഒത്താശയോടെയാണെന്നതിനുള്ള തെളിവാണ് എം.എല്‍.എയുടെ ഈ പ്രസ്താവനയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചേരി തിരിഞ്ഞ വാഗ്വാദങ്ങള്‍ക്കും ഈ പരാമര്‍ശം വഴിവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."