മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം: മുല്ലപ്പള്ളി
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അല്ലാത്തപക്ഷം ജനങ്ങള്‍ക്കു സംശയുമുണ്ടാകും. കൃത്യമായ തെളിവ് ലഭിച്ചിട്ടും മുഖ്യമന്ത്രിയെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ തയാറാകുന്നില്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി ജലീലിനും പങ്കിളത്തമുണ്ടായ സാഹചര്യമുണ്ടായി. ഉദ്യോഗസ്ഥരെ കരുവാക്കി രാഷ്ട്രീയ നേതൃത്വങ്ങളെ വെള്ളപൂശാനാണു ശ്രമം. അന്വേഷണ ഏജന്‍സികള്‍ക്കെതിരേ സമരവുമായി മുന്നോട്ടുപോകുമ്പോള്‍ എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്നല്ലേ മനസിലാക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ഭയവും സ്വതന്ത്രവുമായി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നു സംശയിക്കുന്നു. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യം പോലും ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടില്ല. ബിനീഷ് കോടിയേരിക്കു ബന്ധമുള്ള മയക്കുമരുന്ന് കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഇതേക്കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ല. ചര്‍ച്ചയില്‍ ആരെല്ലാം പങ്കെടുത്തുവെന്നു മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."