നാട്ടുകാരുടെ 'കുപ്പായം ഇടാത്ത' സൂപ്പി ഇനി ഓര്‍മ
കുറ്റ്യാടി: ജീവിതത്തില്‍ ഇന്നുവരെ ഷര്‍ട്ട് ധരിക്കാതെ ജീവിച്ച നാട്ടുകാരുടെ 'കുപ്പായം ഇടാത്ത' സൂപ്പി ഇനി ഓര്‍മ.
ചേരാപുരം പുത്തലത്തെ ഇടയിപ്പുറത്ത് കൊല്ലന്‍ കണ്ടി സൂപ്പിയാണ് ഷര്‍ട്ട് ധരിക്കാതെ മരണം വരെ ജീവിച്ചത്. 95 വയസായിരുന്നു പ്രായം. കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്താല്‍ പോലും അദ്ദേഹം ഷര്‍ട്ട് ധരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് കുപ്പായം ഇടാത്ത സൂപ്പി എന്നായിരുന്നു നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായ അദ്ദേഹം സംസ്ഥാന, ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാത്രം ഒരു ടീഷര്‍ട്ട് ധരിക്കുമായിരുന്നു.
യാത്രയ്ക്ക് തയാറെടുക്കുമ്പോള്‍ കൈയില്‍ കരുതുന്ന ടീഷര്‍ട്ട് സമ്മേളന നഗരിയില്‍ മാത്രം ഉപയോഗിച്ച് കവറില്‍ തിരിച്ചു കൊണ്ടു വരലാണ് പതിവ്. തന്റെ വിവാഹ ദിവസം വീട്ടുകാരുടെയും സുഹൃത്തുകളുടെയും നിരന്തര ആവശ്യത്തെതുടര്‍ന്ന് ഏതാനും സമയത്ത് മാത്രവും ഷര്‍ട്ട് ധരിച്ചിരുന്നു. ആദ്യകാലങ്ങളിലെ പേരുകേട്ട പാചകതൊഴിലാളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."