ശബരിമല വിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചെന്ന് എന്‍.എസ്.എസ്, യു.ഡി.എഫിന് നേട്ടമുണ്ടായി
ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമലയെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ഭരണത്തില്‍ ഉണ്ടായിട്ടും ബി.ജെ.പി വിശ്വാസികളെ സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് ആസ്ഥാനത്ത് 2019-20 വര്‍ഷത്തേക്കുള്ള 122.5 കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.
സുപ്രിംകോടതി വിധിയെ ഈശ്വരവിശ്വാസം തകര്‍ക്കാനുള്ള അവസരമായിട്ടാണ് ഇടതു സര്‍ക്കാര്‍ ഉപയോഗിച്ചത്. വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി കൊടുക്കണമെന്ന് ഇടതു സര്‍ക്കാരിനോട് കാലുപിടിച്ചു പറഞ്ഞു. എന്നാല്‍ അവര്‍ വഴങ്ങിയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
യു.ഡി.എഫിന് നേട്ടമുണ്ടായി
ശബരിമല വിഷയത്തില്‍ യു.ഡി.എഫിന് നേട്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനത്തിനെതിരെ നിയമനടപടി സ്വീകരിച്ചത് യു.ഡി.എഫാണ്. ഇവര്‍ സമാധാനപരമായാണ് പ്രതിഷേധം നടത്തിയത്. ഇതുകൊണ്ട് ഇവര്‍ക്ക് നേട്ടം ഉണ്ടായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സുകുമാരന്‍ അഭിനന്ദിക്കുകയും ചെയ്തു.
എല്ലാ മതങ്ങളിലെയും അയപ്പനെ സ്‌നേഹിക്കുന്ന വിശ്വാസികളുടെ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇനി ശബരിമല പ്രശ്‌നത്തില്‍ കോടതി മാത്രമാണ് ആശ്രയം. വിശ്വാസം സംരക്ഷിക്കാന്‍ എന്‍.എസ്.എസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."