എയര്‍ ഇന്ത്യ വിമാനത്തെ സ്വീകരിച്ചത് സി.പി.എം നേതാക്കളും കൊലക്കേസ് പ്രതികളും: കെ. സുരേന്ദ്രന്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശീലന പറക്കലിനെത്തിയ എയര്‍ ഇന്ത്യാ വിമാനത്തെ സ്വീകരിക്കാനെത്തിയത് സി.പി.എം നേതാക്കളും കൊലക്കേസ് പ്രതികളുമാണെന്ന് ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് നേതാവുമായ കെ. സുരേന്ദ്രന്‍ ആരോപിച്ചു.
വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ കിയാല്‍ മാനേജിങ് ഡയരക്ടറും പ്രധാന ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയ ബോയിങ് 737 വിമാനത്തെ സ്വീകരിക്കാന്‍ റണ്‍വേയിലെത്തിയപ്പോള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. കൂടാതെ സി.പി.എം നേതാക്കളും കൊലക്കേസ് പ്രതിയുമുണ്ടായിരുന്നു. സി.പി.എം നേതാവ് പുരുഷോത്തമന്‍, ഭാര്യ, നേതാക്കളായ രാജന്‍, രുധീഷ് എന്നിവരുടെ കൂടെ ഷുഹൈബ് വധക്കേസില്‍ കുറ്റപത്രത്തില്‍ പറഞ്ഞ പ്രതി രതീഷുമുണ്ടായിരുന്നു. പൊലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പൊലിസിന്റെ മുന്നിലൂടെ കടന്നുപോയിട്ടും കണ്ടില്ലെന്ന ഭാവം നടിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."