അഞ്ചര പവന് സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍
കണ്ണൂര്‍: ജോലിചെയ്യുന്ന വീട്ടില്‍നിന്ന് അഞ്ചര പവന്റെ സ്വര്‍ണാഭരണം കവര്‍ന്ന യുവതി അറസ്റ്റില്‍. കക്കാട് അത്താഴക്കുന്നിലെ ആതിര(21)യെയാണ് ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. പൊടിക്കുണ്ട് എടച്ചേരി വയലിലെ സുകന്യ ജയന്ത് നല്കിയ പരാതിയിലാണ് അറസ്റ്റ്. സ്ഥിരം വീട്ടുവേലക്കാരി അവധിയായതിനാലാണ് ആതിര ജോലിക്കെത്തിയത്. കഴിഞ്ഞ ഏഴിന് സുകന്യ മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് പുറത്തുപോയപ്പോള്‍ ആതിരയെ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നു. തിരിച്ചുവന്നപ്പോള്‍ ജോലിക്കാരിയെ കണ്ടില്ല.
അലമാര പരിശോധിച്ചപ്പോഴാണ് അഞ്ചര പവന്റെ ആഭരണം നഷ്ടമായതായി അറിയുന്നത്. ലോക്കറില്‍ മറ്റ് ആഭരണങ്ങളുമുണ്ടായിരുന്നതെങ്കിലും ഇതുമാത്രമാണ് മോഷണം പോയതെന്ന് പരാതിയില്‍ പറയുന്നു.
ആതിര തമിഴ്നാട്ടിലേക്ക് പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നേരത്തെ ജോലിക്കുനിന്ന സ്ത്രീയാണ് ആതിരയെ ജോലിക്കായി പകരം കൊണ്ടുവന്നത്. ഇവര്‍ ആതിരയുടെ അമ്മയായിരുന്നെന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. നേരത്തെ ഒരു വിവാഹം കഴിച്ച ആതിര തമിഴ്നാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടുകയായിരുന്നു. അന്ന് ഭര്‍തൃവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാതായെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."