പ്രതിഷേധ ധര്‍ണ നടത്തി
കല്‍പ്പറ്റ: ഇന്ത്യയിലെ ബാങ്കുകളിലെ കിട്ടാക്കടം ഏഴു ലക്ഷം കോടിയോളം ആയിട്ടും അത്തിരിച്ചു പിടിക്കാന്‍ നടപടിയെടുക്കാതെ പൊതു മേഖല ബാങ്കുകളെ സ്വകാര്യവല്കരിക്കാനുള്ള നീക്കവുമായി ആര്.ബി.ഐയും കേന്ദ്ര സര്‍ക്കാരും മുന്നോട്ടു പോകുകയാണ്.
പ്രസ്തുത നീക്കം സാധാരണക്കാരനും കര്‍ഷകനും ബാങ്കിങ് ഇല്ലാതാക്കുകയാണ.്
ഈ സ്വകാര്യവല്കരണ നീക്കം ഉപേക്ഷിക്കണമെന്നും മനപൂര്‍വം വായ്പ കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും സ്വകാര്യ ബാങ്കുകളെ ദേശസാല്കരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി ബാങ്കു ജീവനക്കാര്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലയില്‍ കല്‍പ്പറ്റ എസ്.ബി.ഐക്കു മുന്പില് നടത്തിയ ധര്‍ണ പ്രസിഡന്റ് സുരേഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ മുരളി, കെ.വി മാത്യൂസ്, പി.ജെ ജോയി, പി ബാലകൃഷ്ണന്, സി.ജെ ജോയി, അജയന്, ഭാസ്കരന്, പൊന്‍ചിത്ര, സുമതി, ഷിനു, ധന്യ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."