HOME
DETAILS

രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം

  
backup
September 21 2018 | 05:09 AM

kerala-21-09-18-rajendra-mla-case-si

ഇടുക്കി: മൂന്നാര്‍ ട്രൈബ്യൂണല്‍ കെട്ടിടം ആക്രമിച്ചതിന് എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസെടുത്ത എസ്.ഐയെ സ്ഥലം മാറ്റി. എസ്.ഐ കെ.ജെ വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. മൂന്നാറില്‍ നിന്ന് കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റം.


മൂന്നാറിലെ ഭൂമി കയ്യേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണല്‍ കോടതി കെട്ടിടത്തില്‍ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനും സംഘവും അതിക്രമിച്ചു കറിയതിനാണ് കേസെടുത്തിരുന്നത്. തഹസില്‍ദാര്‍ക്കെതിരെയും കേസുണ്ടായിരുന്നു.

അതേസമയം, സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ലെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ മാസം മലയിടിച്ചിലില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളജ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍, സ്‌പെഷല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എയും സംഘവും എത്തിയത്. കോളജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടി എത്തിയ സംഘം കോടതിമുറിയില്‍ അതിക്രമിച്ച് കയറി ക്ലാസെടുക്കാന്‍ ആരംഭിച്ചു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ കോടതി ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് പൊലിസ് രാജേന്ദ്രനെ ഒന്നാം പ്രതിയും പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപിട സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago