പൊലിസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: പൊലിസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തടസപ്പെടുത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണ്. നിഷ്പക്ഷമായും സ്വതന്ത്രമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഭരണപക്ഷ അനുകൂല പാനലിന് പരാജയം സംഭവിക്കുമെന്ന് ഉറപ്പായതിനാലാണ് വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ നോക്കുന്നത്. ഇത് സംസ്ഥാന പൊലിസ് സേനയുടെ അച്ചടക്കത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തണമെന്നാവശ്യപ്പെട്ട സഹകരണസംഘം അംഗങ്ങളെ ഒരു വിഭാഗം കൈയേറ്റം ചെയ്തുവെന്ന് മാത്രമല്ല പൊലിസ് അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."