ഡീസല്‍ ക്ഷാമം തുടരുന്നു; മാനന്തവാടി ഡിപ്പോയില്‍ സര്‍വിസ് മുടക്കം പതിവാകുന്നു
മാനന്തവാടി: ദിവസങ്ങളായി തുടരുന്ന ഡീസല്‍ ക്ഷാമം കെ.എസ്.ആര്.ടി.സി മാനന്തവാടി ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. നിരവധി സര്‍വിസുകളാണ് ഡീസലില്ലാത്തത് കാരണം മുടങ്ങുന്നത്.
പല സര്‍വിസുകളും റദ്ദാക്കുകയും ഷെഡ്യുളുകള്‍ വെട്ടി കുറക്കുകയുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാനന്തവാടി ഡിപ്പോയില്‍ ഡീസല്‍ ക്ഷാമം നേരിട്ട് തുടങ്ങിയിട്ട്. ഞായറാഴ്ച ഇത് രൂക്ഷമാവുകയായിരുന്നു. 9000 ലിറ്റര്‍ ഡീസലാണ് ഡിപ്പോയിലെ ബസുകള്‍ക്ക് മാത്രം ദിനംപ്രതി വേണ്ടിവരുന്നത്.
അന്യ ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ക്ക് കൂടി ഡീസല്‍ അടിക്കേണ്ടി വരുമ്പോഴാണ് ഡീസല്‍ തികയാതെ വരുന്നത്. മറ്റ് ഡിപ്പോകളിലും സമാനമായ സ്ഥിതിയാണ് ഉള്ളത്. മൈസൂരിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നാണ് മാനന്തവാടി ഡിപ്പോയിലേക്ക് ഡീസല്‍ കൊണ്ടുവന്നിരുന്നത്. കുടിശ്ശികയായതോടെയാണ് ഐ.ഒ.സി എണ്ണ നല്‍കാതായത്. ഇതോടെ ദിനംപ്രതിയുള്ള കലക്ഷനെ ആശ്രയിച്ചാണ് എണ്ണ വില അടയ്ക്കുന്നത്.
ഡിപ്പോയുടെ ദിനംപ്രതിയുള്ള വരുമാനത്തിലും കാര്യമായ കുറവാണുണ്ടായിരിക്കുന്നത്. മണ്ണാര്‍ക്കാട് നിന്നും ഡീസല്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അതെ സമയം ദേശസാല്‍കൃത റൂട്ടുകളായ ഇരിട്ടി , പുതുശ്ശേരി, കുട്ട എന്നിവിടങ്ങളിലേക്കും കോഴിക്കോട് റൂട്ടിലും സര്‍വിസുകള്‍ റദ്ദാക്കുകയും ഷെഡ്യു ളുകള്‍ വെട്ടി കുറക്കുകയും ചെയ്യുന്നത് യാത്രക്കാരെ വലക്കുകുകയാണ്.
അവധി ദിവസങ്ങങളില് സര്‍വിസ് മുടങ്ങുന്നത് വരുമാനത്തെതെയും സാരമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."