കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച അഞ്ചുവയസ്സുകാരന് മരിച്ചു
സംഹോര് (മധ്യപ്രദേശ്): കഴിഞ്ഞ ഒരു ദിവസം മുഴുവന്‍ പ്രതീക്ഷയുടെ നേരിയ നൂല്‍പാലത്തിലായിരുന്നു അവര്‍. കുഴല്‍ക്കിണറില്‍ വീണുപോയ അഞ്ചുവയസ്സുകാരന് സത്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഒരു ഗ്രാമം മുഴുവനും, അവരോടൊപ്പം രക്ഷാപ്രവര്‍ത്തകരും പ്രാര്‍ഥനയിലുമായിരുന്നു. ആഴങ്ങളിലെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കെത്തിയ ആ കുരുന്നു ജീവന് നിലച്ചു പോവല്ലേ എന്ന പ്രാര്‍ഥന.
മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ഇന്നലെയാണ് സത്യം കുഴല്‍ക്കിണറില്‍ വീണത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ബാലനെ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന സത്യത്തെ രക്ഷിക്കാനായില്ല.
നേരത്തെയും സംസഥാനത്ത് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി ആദ്യം 50 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ ഒരു വയസ്സുകാരനെ പതിനേഴ് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് രക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."