HOME
DETAILS
MAL
എടക്കഴിയൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വ്യാജസിദ്ധന് പിടിയില്‍
backup
September 21 2018 | 06:09 AM
ചാവക്കാട്: വീട്ടമ്മയുടെ മന്ത്രവാദ ചികിത്സക്കെത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വ്യാജസിദ്ധന് പിടിയില്‍.
പാലക്കാട് പട്ടാമ്പി മുതുതല സ്വദേശി മുലക്കല്‍ വീട്ടില്‍ മുഹമ്മദ് വീരാവുവിനേയാണ് (68) ചാവക്കാട് സി.ഐ. ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപികയാണ് പീഡനം സംബന്ധിച്ച കാര്യം പുറത്തറിയിക്കുന്നത്.
അധ്യാപിക കുന്നംകുളം അസി.കമ്മിഷണര്‍ ടി.എസ് ഷിനോജിനെ അറിയിച്ചതനുസരിച്ച് കുട്ടിയെ ചാവക്കാട് മജ്സിട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. തുടര്‍ന്ന് സിദ്ധനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."