പാലയാട് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളുടെ സമരം ഉപരോധം മൂന്നു ദിവസം പിന്നിട്ടു ; ഇന്ന് ചര്‍ച്ച
തലശ്ശേരി: കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് ക്യാംപസിലെ നിയമ വിദ്യാര്‍ഥികള്‍ ആരംഭിച്ച അനിശ്ചിതകാല ഉപരോധസമരം മൂന്നാം ദിവസം പിന്നിട്ടു. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി ഇന്ന് രാവിലെ 10.30ന് വി.സിയുടെ ചേംബറില്‍ ചര്‍ച്ച നടക്കും. ഇന്നലെ ഉച്ചക്ക് രണ്ടിന് സമരക്കാരുടെ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും വൈസ്. ചാന്‍സലര്‍ ഉള്‍പ്പെടെ സ്ഥലത്തില്ലാത്തതിനാലാണ് ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയത്.
നിയമ പഠന കേന്ദ്രത്തിന്റെ അംഗീകാരം നഷ്ടപ്പെടുന്നതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമൊവശ്യപ്പെട്ടാണ് എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ സംയുക്ത ഉപരോധ സമരത്തിനിറങ്ങിയത്. ഇതിനെത്തുടര്‍ന്ന് ഏഴു ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പ്രവര്‍ത്തനം നിലച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ് യൂനിയന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ ക്യാംപസില്‍ അനിശ്ചിതകാല നിരാഹാരസമരവും ആരംഭിച്ചു.
യൂനിയന്‍ ചെയര്‍മാന്‍ പി സ്വരാജിന്റെ നേതൃത്വത്തിലാണ് ക്യാംപസില്‍ നിരാഹാര സമരം ആരംഭിച്ചത്. ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷും ഇന്നലെ സമരപ്പന്തലിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എ.ബി.വി.പി ഇക്കാര്യമുന്നയിച്ച് നിരാഹാര സമരം ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."