കിടപ്പു രോഗികളുടെ ഏകദിന കാംപ്
ആലുവ: യുവധാര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ നാലാം വാര്ഷികത്തോടാനുബബന്ധിച്ച് കിടപ്പു രോഗികളുടെ ഏകദിന കാംപ് 'പാരാപ്ലീജിയം സംഗമം' സംഘടിപ്പിച്ചു. എഡ്രാക്ക് ആലുവ താലൂക്ക് കമ്മിറ്റി, കൊടുകുത്തുമല നുസ്രത്തുല്‍ അനാം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണു സംഘടിപ്പിച്ചത്.
കൊടികുത്തുമല കെ.എം.ജെ ഹാളില്‍ നടന്ന സംഗമം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയര്മാന് പി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രാഹം, പി.മോഹനന്, കെ.എം കുഞ്ഞുമോന്, കെ.എ. ഹൈദ്രോസ്, പി.കെ അബ്ദുള്‍ റഹ്മാന്, നജീബ് ചേനക്കര, എ.പി.മുരളീധരന് , കെ. മാധവന് കുട്ടി നായര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് മികച്ച സേവനങ്ങള്‍ നല് കുന്നവരെ ആദരിച്ചു. സംഗമത്തോടാനുബന്ധിച്ച് ചലച്ചിത്ര താരങ്ങളായ ടിനി ടോം, പേളി മാണി, വേമ്പാനാട്ടു കായല്‍ നീന്തി കടന്ന മാളു ഷെയ്ക്ക എന്നിവര്‍ സംഗമത്തിനു എത്തിയവരുമായി മുഖാമുഖവും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250 ഓളം കിടപ്പ് രോഗികളും അവരുടെ സഹായികളുമാണു കാംപില്‍ പങ്കെടുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."