അബ്ദുല്‍ മുത്തലിബിനെതിരേ ത്വരിതാന്വേഷണം നടത്താന്‍ കോടതി ഉത്തരവ്
മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആലുവ അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ ബി.എ അബ്ദുല്‍ മുത്തലിബിനെതിരേ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി.
ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് അമിത സ്വത്ത് സമ്പാദിച്ചെന്നും കൃത്രിമമായി ഉണ്ടാക്കിയ മുക്ത്യാര്‍ സ്വീകരിച്ച് സ്ഥലമുടമസ്ഥന് അറിയാതെ അര്‍ബന്‍ ബാങ്ക് 30ലക്ഷം ലോണ്‍ നല്‍കിയെന്നും കാണിച്ച് വെങ്ങോല വളയന്‍ ചിറങ്ങര മടത്തിപ്പറമ്പില്‍ എം.ജി.ഗോവിന്ദന്‍ക്കുട്ടി നല്കിയ കേസിലാണ് ഉത്തരവ്. എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിയോട് അന്വേഷിച്ച് ജൂലൈ 30നകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
ആലുവ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് കെ.വി.സുലേഖ, മാനേജര്‍ സൂസി, ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എ.എസ് ജഗദീഷ്, നീറിക്കോട് ചേലാട്ട് പ്രെറ്റി ഗാര്‍മെന്റ് പ്രൊപ്രൈറ്റര്‍ മഞ്ചു ഷീന്‍ , നീറിക്കോട് ചേലാട്ട് ഷീന്‍ സി.ആന്റണി, പെരുമ്പാവൂര്‍ കണ്ട്രോള് മഠം ബാബു ജയരാജ് തുടങ്ങി 13 പേര് കേസില്‍ പ്രതികളാണ്. 30ലക്ഷം ലോണ്‍ ബാങ്ക് കൊടുക്കുമ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥയായ സുജാത ജയരാജ് കാനഡയിലാണെന്നാണ് ഹരജിക്കാരന്റെ വാദം. ഷീന്‍ സി.ആന്റണി, ബാബു ജയരാജ് എന്നിവരാണ് ലോണ്‍ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."