അഭിഭാഷകന്‍ പറഞ്ഞത് സമ്മതിച്ച് കോടിയേരി: കോടികള്‍ കൊടുക്കാന്‍ ഉണ്ടായിരുന്നുവെങ്കില്‍ കേസ് തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും കോടിയേരി
തിരുവനന്തപുരം: ബിനോയ് കേസിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും ജനുവരിയില്‍ വീട്ടില്‍ നോട്ടിസ് ലഭിച്ചപ്പോഴാണ് കാര്യമറിഞ്ഞതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് കേസില്‍ മധ്യസ്ഥനായ അഭിഭാഷകന്‍ ശ്രീജിത്തിനെ അറിയാമെന്നും കോടിയേരി സമ്മതിച്ചു. അഭിഭാഷകന്‍ നേരത്തെ പറഞ്ഞതും കോടിയേരി ശരിവെച്ചു. അഡ്വ.ശ്രീജിത്തിനെ അറിയാം. അദ്ദേഹവുമായി കേസുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഭാര്യയും സംസാരിച്ചിരുന്നു. ബിനോയിയുടെ അമ്മ എന്ന നിലയിലാണ് അവര്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. കേസില്‍ ഇടനിലക്കാരെ നിശ്ചയിച്ചിട്ടില്ല. കോടികള്‍ എടുത്തു കൊടുക്കുവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കേസ് തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
അതേ സമയം ബിനോയ് വിവാദം സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് വിഷയം സംസ്ഥാന സമിതി മുമ്പാകെ അവതരിപ്പിച്ചത്.
മകന് ഈ വിഷയത്തില്‍ യാതൊരു വിധ സഹായവും ചെയ്യില്ലെന്ന നിലപാട് കോടിയേരി സംസ്ഥാന സമിതിയിലും ആവര്‍ത്തിച്ചു. ഈ വിഷയത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നും കോടിയേരി സമിതിയില്‍ വ്യക്തമാക്കി. വിഷയം കോടിയേരി സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാന സമിതി തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിഷയം കോടിയേരി അവതരിപ്പിച്ചത്. കാര്യമായ ചര്‍ച്ച വിഷയത്തില്‍ ഉണ്ടായിരുന്നില്ല എന്നാണ് സൂചന. തെരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടി മാത്രം ചേര്‍ന്നിട്ടും സമകാലിന പ്രസക്തിയുള്ള വിഷയം ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ സിപിഎം തയ്യാറായി എന്നുള്ളതാണ് ശ്രദ്ധേയം. ഇനി കീഴ് ഘടകങ്ങളിലും സിപിഎമ്മിന് വിഷയം അവതരിപ്പിക്കേണ്ടതായി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."