എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സാ വായ്പ: ജപ്തിക്ക് മൊറട്ടോറിയം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചികിത്സയ്ക്കായി എടുത്ത ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് ഉത്തരവ് തിയതി മുതല്‍ മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു വേണ്ടണ്ടി ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ടിന്റെ 25 സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിക്കും. ഈ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി. കൊച്ചി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കും. തിരുവിതാംകൂര്‍-കൊച്ചി ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നുപേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. റിട്ട. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിമാരായ എം. രാജേന്ദ്രന്‍ നായര്‍, ഡി. പ്രേമചന്ദ്രന്‍, പി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തത്. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വാങ്ങാനുദ്ദേശിക്കുന്ന 184.28 ആര്‍ ഭൂമിയുടെ ആധാര രജിസ്‌ട്രേഷനുള്ള മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പെടെ 13,34,359 രൂപ ഒഴിവാക്കി നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."