HOME
DETAILS

കണ്ണൂരില്‍ വനിതകള്‍ക്ക് രാപകല്‍ പരിശീലനവുമായി കോണ്‍ഗ്രസ്

  
backup
September 21 2018 | 19:09 PM

kannuril-vanithakalkk

 


കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സി.പി.എം മാതൃകയില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് ആരംഭിച്ച പാര്‍ട്ടി സ്‌കൂളില്‍ വനിതകള്‍ക്കും പ്രത്യേക പരിശീലനം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 154 വനിതകള്‍ക്കുള്ള മൂന്നുദിവസത്തെ പരിശീലന ക്യാംപിന് ഇന്നലെ തലശേരിയില്‍ തുടക്കമായി. ക്യാംപ് ഞായറാഴ്ച സമാപിക്കും.
തെരഞ്ഞെടുപ്പില്‍ വീടുകയറിയുള്ള പ്രചാരണത്തിനു നിയോഗിക്കാനാണ് വനിതകള്‍ക്കായി കോണ്‍ഗ്രസ് പ്രത്യേക പരിശീലനം നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായാണു കോണ്‍ഗ്രസ് വനിതകള്‍ക്കായി രാപകല്‍ പരിശീലനം നല്‍കുന്നത്.
മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, നേതൃതലത്തിലേക്കു വരാന്‍ സാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ എന്നിവരടക്കം 102 പേരും 17നും 23നും ഇടയില്‍ പ്രായമുള്ള പാര്‍ട്ടി കുടുംബങ്ങളിലെ 52 പെണ്‍കുട്ടികള്‍ക്കുമായാണ് ഡി.സി.സി നേതൃത്വം രാപകല്‍ ക്യാംപിനു തുടക്കമിട്ടത്. 110 പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച് വനിതകള്‍ക്കുള്ള ആദ്യഘട്ട ക്യാംപ് കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
വ്യക്തിത്വ വികസനം, സാമൂഹ്യബോധം ഉയര്‍ത്തല്‍, വ്യക്തിപരമായ കഴിവ് പരിപോഷിപ്പിക്കല്‍, മികച്ച പൗരന്‍മാരായി വാര്‍ത്തെടുക്കാന്‍, ആശയവിനിമയ ശേഷി വര്‍ധിപ്പിക്കല്‍, നേതൃശേഷി പരിശീലനം, മാനേജ്‌മെന്റ് പരിശീലനം, ദേശീയ, അന്തര്‍ദേശീയ കാര്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കല്‍, സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക്, മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസുമായുള്ള വ്യത്യാസം, രാജ്യത്തിന് കോണ്‍ഗ്രസ് നല്‍കിയ സംഭാവന തുടങ്ങി 32ഓളം വിഷയങ്ങളിലാണു പരിശീലനം നല്‍കുന്നത്.
കഴിഞ്ഞ ജൂണില്‍ ആരംഭിച്ച പാര്‍ട്ടി സ്‌കൂളില്‍ ജില്ലയിലെ പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള 2,000 യുവാക്കള്‍ക്ക് ഇതിനകം പരിശീലനം നല്‍കിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹികള്‍ക്കും വൈകാതെ പരിശീലനം നല്‍കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കു പരിശീലനം നല്‍കി സെമി കേഡര്‍ സംവിധാനം സൃഷ്ടിക്കുകയാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍, ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി എന്നിവര്‍ രൂപംനല്‍കിയ ക്യാംപിന്റെ ലക്ഷ്യം. കെ.പി.സി.സി അംഗം വി. രാധാകൃഷ്ണനാണ് പാര്‍ട്ടി സ്‌കൂളിന്റെ ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ബാങ്കിൽ നിന്ന് 50 ലക്ഷം മുതൽ രണ്ട് കോടി വരെ ലോൺ എടുത്ത് മുങ്ങിയ 1425 മലയാളികളെ അന്വേഷിച്ച് അധികൃതർ കേരളത്തിലെത്തി.

Kuwait
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  5 days ago