അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന്
പാലക്കാട്: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്‌കുള്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ടീച്ചിങ് സ്റ്റാഫും നോണ്‍ ടീച്ചിങ് സ്റ്റാഫും ഡൈവര്‍മാരും ജോലിയെടുക്കുന്നതിന് പുറമെ ഏഴ് ലക്ഷത്തോളം വിദ്യാര്‍ഥികളും ഈ മേഖലയില്‍പഠിക്കുന്നുണ്ട്.
ഈ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം യാതൊരു മുന്നറിയിപ്പും കൂടാതെ അടച്ച് പൂട്ടണമെന്ന് സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. അംഗീകാരമില്ലാത്ത നിലവാരമുള്ള വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുന്നതിന് പുറമെ ഇത്തരം സ്‌കൂളുകള്‍ക്ക് അംഗീകാരം നേടാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള സമയ പരിധി അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ രക്ഷാധികാരി എ. ചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് വിജയകുമാര്‍, സംസ്്ഥാന വൈസ് പ്രസിഡന്റ് കെ.എം. രമേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."