ദേശീയ ദിനാഘോഷം; സഊദിയില്‍ സുരക്ഷ ശക്തമാക്കി
റിയാദ്: ദേശീയ ദിനാഘോഷം നടക്കുന്ന സഊദിയില്‍ സുരക്ഷ ശക്തമാക്കി. സഊദി ഭരണകൂടത്തിനു കീഴില്‍ രാജ്യം പിറന്നതിന്റെ 88ാം ദേശീയ ദിനാഘോഷം നാളെയാണ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച് അതിര്‍ത്തികളിലും മറ്റുമായി കനത്ത വാഹന പരിശോധന നടക്കുന്നുണ്ട്.
മൂന്നു ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് ഇന്നലെ മുതല്‍തന്നെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തുടക്കമായിട്ടുണ്ട്. വ്യോമാഭ്യാസ പ്രകടനങ്ങളും മറ്റു കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. തലസ്ഥാന നഗരിയായ റിയാദടക്കം വിവിധ നഗരങ്ങള്‍ ദീപാലംകൃതമാക്കുകയും സഊദി പതാകകള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രകടനവും ഏറ്റവും വലിയ പതാക പാറിപ്പിക്കലും അരങ്ങേറും. അന്നം നല്കുന്ന നാടിനു കൂറ് പ്രഖ്യാപിച്ചു വിവിധ മലയാളി സംഘടനകള്‍ രക്തദാനമടക്കം വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
'ജീവിതം നല്കിയ രാജ്യത്തിനു ജീവരക്തം സമ്മാനം' എന്ന പ്രമേയത്തില്‍ കെ.എം.സി.സി സഊദി നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന കാംപയിന് ഇന്നലെ തുടങ്ങി. 30 വരെയാണ് കാംപയിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."