HOME
DETAILS
MAL
പാകിസ്താന് ചൈനയില്‍ നിന്ന് 270 കോടി ഡോളര്‍ വായ്പ വാങ്ങുന്നു
backup
November 16 2020 | 02:11 AM
ഇസ്ലാമാബാദ്: നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി വീണ്ടും ചൈനയില്‍ നിന്നും കടമെടുക്കാനൊരുങ്ങി പാകിസ്താന്. ബെല്‍റ്റ് ആന്‍ഡ് റോഡ് പ്രോജക്ട് ആരംഭിക്കാനായി ചൈനയില്‍ നിന്ന് 270 കോടി ഡോളറാണ് കടമെടുക്കുന്നത്.
13ന് നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവില്‍ പദ്ധതിക്ക് 610 കോടിയാണ് ചൈന അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 2.7 ബില്യണ്‍ ഡോളര്‍ വാങ്ങുന്നത്. കടം ഒരുമിച്ചെടുക്കാനായിരുന്നു പാകിസ്താന്റെ ആദ്യ തീരുമാനം. എന്നാല്‍ ഇത് ഭീമമായ ബാധ്യതകള്‍ക്ക് വഴി തെളിക്കുമെന്ന് കരുതിയാണ് ഘട്ടംഘട്ടമായി വാങ്ങാന്‍ തീരുമാനിച്ചത്. സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി പാകിസ്താന് ചൈനയില്‍ നിന്ന് വന്‍ തുകയാണ് കടമായി വാങ്ങിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് ചൈനയുടെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ പാകിസ്താന് നിര്‍ബന്ധിതമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."