നഷ്ടപ്പെടുന്നത് ജനങ്ങളുടെ അവകാശം: കെ.പി.എ മജീദ്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ അവകാശമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഭരണസംവിധാനം മര്യാദക്ക് നടത്താന്‍ കഴിയില്ലെങ്കില്‍ മന്ത്രി രാജിവയ്ക്കണം. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ലീഗ് എന്നും മുന്നില്‍നിന്നിട്ടുണ്ട്. പലഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നെങ്കിലും ജനകീയാസൂത്രണത്തെ ലീഗ് പിന്തുണച്ചത് ഈ അര്‍ഥത്തിലാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയതാല്‍പര്യങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തെ വെട്ടിക്കൊല്ലുകയാണെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. ലീഗ് വൈസ് പ്രസിഡന്റ് കെ.കുട്ടി അഹമ്മദ് കുട്ടി, എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം ഷാജി, കേരള ലോക്കല്‍ ബോഡി മെംബേഴ്‌സ് ലീഗ് ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി, കെ.എസ് ഹംസ, ടി.എം സലീം, ബീമാപ്പള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."