കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐയുടെ പേരില്‍ സ്ഥാപിച്ച ബാനര്‍ വിവാദത്തില്‍
തൃശൂര്‍: കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐയുടെ പേരില്‍ ആര്‍ത്തവരക്തത്തില്‍ മുങ്ങിനില്ക്കുന്ന അയ്യപ്പന്റേതെന്ന് തോന്നുന്ന ചിത്രമടങ്ങുന്ന ബാനര്‍ സ്ഥാപിച്ചത് വിവാദത്തില്‍. അധ്യയന വര്‍ഷാരംഭത്തില്‍ പുതിയ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി സ്ഥാപിച്ച ബാനറാണ് വിവാദമായത്.
'പിറവി അതൊരു യാഥാര്‍ഥ്യമാണ്. പെണ്ണുടലിന് മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും പിറന്ന് വീണതൊരു വഴിയിലൂടെ. എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകള്‍ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങള്‍ക്ക് നേരെ മുഖംതിരിക്കാന്‍. ശബരിമല യുവതീപ്രവേശന സമരം അനിവാര്യം' എന്നിങ്ങനെ ബാനറില്‍ കുറിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശബരിമലയിലെ യുവതീപ്രവേശനവും കാരണമായെന്ന് സി.പി.എം വിലയിരുത്തിയിരിക്കെയാണ് ബാനര്‍ വിവാദം ഉയരുന്നത്. ബാനര്‍ വച്ചതുമായി എസ്.എഫ്.ഐക്ക് യാതൊരു ബന്ധവുമില്ലെന്നും ബാനര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എടുത്തുമാറ്റിയതായും എസ്.എഫ്.ഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിഷയത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെയാണ് എസ്.എഫ്.ഐയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."