ഷബ്നയുടെ സഹോദരനും കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
ചങ്ങരംകുളം: ചങ്ങരംകുളത്തെ ഓട്ടോ ഡ്രൈവര്‍ മൂക്കുതല സ്വദേശി ബിനോയ് ബാലന് കിഡ്നി മാറ്റി വക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നാട്ടുകാരുടേയും വിവിധ ക്ലബ്ബ് , വാട്സ് ആപ്പ് കൂട്ടായ്മകളുടേയും സഹായത്തോടെ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഷബ്ന ബാലന്റെ സഹോദരനാണ് ബിനോയ് ബാലന്. കിഡ്നി സബന്ധമായ അസുഖത്തെ തുടര്‍ന്ന് മാതാവ് മരണപ്പെടുകയും പിതാവ് ഉപേക്ഷിക്കുകയും ചെയ്ത ഇരുവരും മാതൃസഹോദരി ലിഷയുടെ വീട്ടിലാണ് താമസിച്ചു വരുന്നത്.
ബിനോയ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അസുഖത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയും ആഴ്ച്ചയില്‍ മൂന്ന് തവണ തൃശൂര്‍ അമല ഹോസ്പിറ്റലില്‍ ഡയാലിസിസും ചെയ്തു വരുകയും ചെയ്യുന്നുണ്ട്. ഒരു ഡയാലിസിസിന് മാത്രം ആയിരം രൂപയാണ് ചിലവ്.
കിഡ്നി മാറ്റി വെക്കല്‍ ശസ്ത്ര ക്രിയക്ക് കിഡ്നി ക്രോസ് മാച്ചിങ്ങ് വരെ നടന്ന ബിനോയ് ബാലന്റെ ശസ്ത്രക്രിയക്ക് 15 ലക്ഷത്തോളം രൂപ ചിലവ് വരും. ബിനോയിയെ സഹായിക്കാന്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ബ്ലഡ് ഡോണേഴ്സ് അടക്കമുള്ള സംഘടനകളും എം.എല്‍.എ , എം.പി , പഞ്ചായത്ത് ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന് ബിനോയ് ഫണ്ടെന്ന പേരില്‍ ചങ്ങരംകുളം കനറാ ബാങ്കില്‍ 3744101007483 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് കഎടഇ ഇചഞആ 0003744 കൂടുതല്‍ വിവരങ്ങള്‍ക്ക് :9387671999 , 9946489212 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണെന്ന് ചങ്ങരംകുളം പ്രസ് ക്ലബ്ബില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. സത്യന് , അജയ് ഘോഷ് , പി.മുനീഷ് , ബ്ലഡ് ഡോണേഴ് അംഗങ്ങളായ അഭിലാഷ് കക്കിടിപ്പുറത്ത് , അജി കോലൊളമ്പ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."