കല്ലടത്തൂര്‍ വലിയത്രകുളം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു
എടപ്പാള്‍: മലപ്പുറം -പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കല്ലടത്തൂര്‍ വലിയത്രകുളം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു. ജില്ലയിലെ പ്രധാന നീര്‍ത്തടങ്ങളിലൊന്നായ കല്ലടത്തൂര്‍കുളം ചെളിയും പായലും നിറഞ്ഞ് പാര്‍ശ്വഭിത്തികള്‍ തകര്‍ന്ന് നാശത്തിന്റെ വക്കിലാണ്.
കല്ലടത്തൂര്‍ ക്ഷേത്രത്തിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന കുളമാണിത്. കാര്‍ഷികാവശ്യത്തിന് വെള്ളമെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊതുകുളമായി വിട്ടുകൊടുത്തത്. കൃഷിയാവശ്യത്തിന് വെള്ളം ഒഴുക്കിക്കൊണ്ടണ്ടുപോയിരുന്ന ചാല്‍ പിന്നീട് സമീപത്തുള്ള കുടിവെള്ളപദ്ധതിക്ക് വെള്ളം ലഭ്യമാകുന്നതിന്റെ പേരില്‍ അടച്ചിരുന്നു. ഈ കുളത്തില്‍നിന്ന് വെള്ളം ഒഴുകിപ്പോകുന്ന തോടും കല്ലടത്തൂര്‍ പാടശേഖരത്തിലൂടെയാണ് കടന്നുപോകുന്നത്.
നേരത്തെ കല്ലടത്തൂര്‍ പാടശേഖരത്തേക്ക് പുഞ്ചക്കൃഷിക്കാവശ്യമായ വെള്ളം കൊണ്ടണ്ടുപോയിരുന്നത് ഈ കുളത്തില്‍ നിന്നായിരുന്നു. കല്ലടത്തൂര്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്ന ഈ തോടിന്റെ നവീകരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ 15 ലക്ഷം രൂപയുടെ ഫണ്ടണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ യഥാസമയം പദ്ധതി നടപ്പാക്കാത്തതിനാല്‍ ഫണ്ടണ്ട് പാഴാവുകയായിരുന്നു. മുപ്പത് മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവുമുള്ളതാണ് ഈ കുളം. കടുത്ത വരള്‍ച്ച നേരിടുമ്പോഴും സമൃദ്ധമായി നിറഞ്ഞുനില്‍ക്കുന്ന കല്ലടത്തൂര്‍ കുളത്തില്‍ ചെളിയും പായലും നിറഞ്ഞ് വെള്ളത്തിന് നിറവ്യത്യാസം വന്നിട്ടുണ്ടണ്ട്.
കുളത്തിന്റെ ചെളിയും ചണ്ടിയും നീക്കി ആഴമുണ്ടണ്ടാക്കുകയും മുഴുവന്‍ഭാഗത്തും പാര്‍ശ്വഭിത്തികെട്ടി കുളക്കടവുകള്‍ നിര്‍മിക്കുകയും ചെയ്താല്‍ ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. മേഖലയില്‍ വെള്ളത്തിന് ക്ഷാമം നേരിടുന്നതിനാല്‍ ഈ കുളത്തില്‍നിന്ന് കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനുമായി നിരവധിപേര്‍ എത്തുന്നുണ്ടണ്ട്. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷ ഭാഗമായി മണ്ഡലത്തില്‍ ഒരുകുളം നീന്തല്‍ക്കുളമായി പ്രഖ്യാപിക്കും. പദ്ധതിയ്ക്കായി ഫണ്ടണ്ടും അനുവദിച്ചിട്ടുണ്ടണ്ട്. ഈ കുളം പദ്ധതിക്കായി തിരഞ്ഞെടുത്താല്‍ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നതിനൊപ്പം പ്രദേശത്തെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലന കേന്ദ്രമാക്കി മാറ്റാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."